ത്രിപുരയില്‍ നാലാമതും ഇടതുപക്ഷം അധികാരത്തിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ത്രിപുരയില്‍ നാലാമതും ഇടതുപക്ഷം അധികാരത്തിലേറും എന്നാണ് പുറത്തുവരുന്ന സൂചനകള്‍. മേഘാലയയില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നു. നാഗാലാന്റില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് ആണ് മുന്നിട്ടുനില്‍ക്കുന്നത്.

ത്രിപുരയില്‍ 41 സീറ്റുകളില്‍ സിപിഎം ലീഡ് ചെയ്യുമ്പോള്‍ നാല് സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ഇടതുപക്ഷത്തിന്റെ അഭിമാന പോരാട്ടമാണ് ത്രിപുരയില്‍. ഇന്ത്യയില്‍ ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനമാണ് ത്രിപുര. കഴിഞ്ഞ 20 വര്‍ഷമായി ഇടതുപക്ഷത്തിന്റെ കൈയിലാണ് ത്രിപുര. മാണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനിറങ്ങിയത്.

നാഗാലാന്‍ഡില്‍ നെഫിയു റിയോ നയിക്കുന്ന നാഗാ പീപ്പിള്‍സ് ഫ്രണ്ട് മൂന്നാം തവണയും അധികാരം പിടിച്ചെടുക്കുമെന്നാണ് സൂചനകള്‍. നാഗലാന്‍ഡില്‍ എന്‍ പി എഫ് 18 സീറ്റുകളില്‍ ആണ് മുന്നിട്ടുനില്‍ക്കുന്നത്. അതേസമയം കോണ്‍ഗ്രസ് ഏഴ് സീറ്റുകളി ലീഡ് ചെയ്യുന്നു. മേഘാലയയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് 12 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

ഫെബ്രുവരി 14നാണ് ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :