ത്രിപുരയില്‍ ഇടതുമുന്നണി ചരിത്രം കുറിച്ചു

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ത്രിപുരയില്‍ ഇടതുമുന്നണിക്ക് ചരിത്ര വിജയം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ഇടതുമുന്നണി തുടര്‍ച്ചയായി അഞ്ചാംവട്ടവും ഭരണം ഉറപ്പാക്കി. ആകെയുള്ള 60 സീറ്റില്‍ 50 ഉം ഇടതുമുന്നണി പിടിച്ചടക്കി.

ഒരു സീറ്റ് സിപിഐക്കും 49 സീറ്റ് സിപിഎമ്മിനുമാണ്. കോണ്‍ഗ്രസിന് പത്ത് സീറ്റുണ്ട്. ത്രിപുരയില്‍ ഇടതുമുന്നണി ഏഴാം തവണയാണ് അധികാരത്തിലെത്തുന്നത്. സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 60 ല്‍ 49 സീറ്റ് ലഭിച്ചിരുന്നു. ഇക്കുറി ഒരു സീറ്റ് കൂടി. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പോളിംഗായിരുന്നു ഇക്കുറി ത്രിപുരയില്‍- 93.57%.

എം 55 സീറ്റിലാണ് മത്സരിച്ചത്. സിപിഐയും ആര്‍എസ്പിയും രണ്ട് സീറ്റില്‍വീതവും. ഫോര്‍വേഡ് ബ്ലോക്ക് ഒരു സീറ്റിലും. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ധാന്‍പുര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ചു. ധനമന്ത്രി ബാദല്‍ ചൗധരി ഋഷിമുഖിലും ഗതാഗതമന്ത്രി മണിക് ദേ മജ്‌ലിസ്പുരിലും അഘോര്‍ ദേബ്രഹ്മ ആശാറാംഭരിയിലും വിജയം കണ്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :