മൂന്ന് സഹോദരിമാരെ പീഡിപ്പിച്ച് കൊന്ന് കിണറ്റിലെറിഞ്ഞു

ബാന്ദ്ര| WEBDUNIA| Last Modified ബുധന്‍, 20 ഫെബ്രുവരി 2013 (12:08 IST)
PRO
PRO
രാജ്യത്ത് പെണ്‍കുട്ടികള്‍ക്കെതിരെ അരങ്ങേറുന്ന കൊടുംക്രൂരതകള്‍ക്ക് മറ്റൊരുദാഹരണം കൂടി. മഹാരാഷ്ട്രയിലെ ബാന്ദ്ര ജില്ലയില്‍ മൂന്ന് ബാലികമാരെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ എറിയുകയായിരുന്നു. 11, 8, 6 എന്നിങ്ങനെ പ്രായമുള്ള സഹോദരിമാരാണ് ഇവര്‍. ഫെബ്രുവരി 14 സ്കൂളിലേക്ക് പോയ ഇവരെ കാണാതാവുകയായിരുന്നു.

മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ മൃതദേഹങ്ങള്‍ ലഖാനി പട്ടണത്തിന് സമീപത്തെ മുര്‍മാദി ഗ്രാമത്തിലെ ഒരു കിണറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

ബാലികമാര്‍ക്ക് പിതാവിനെ നേരത്തെ നഷ്ടപ്പെട്ടിരുന്നു. വീട്ടുവേലക്കാരിയാണ് അമ്മ. കൊടിയ ദാരിദ്രത്തില്‍ കഴിഞ്ഞ കുട്ടികളെ ഭക്ഷണം നല്‍കാമെന്ന പേരിലായിരിക്കാം വശത്താക്കിയത് എന്നാണ് നിഗമനം. ഒരു ഫാം ഹൌസിന് സമീപത്തെ കിണറ്റില്‍ ആണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. പരിസരത്ത് മദ്യക്കുപ്പികളും ബാലികമാരുടെ ചെരുപ്പുകളും കണ്ടെത്തി.

പീഡനം നടന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :