വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified വെള്ളി, 15 ഒക്‌ടോബര്‍ 2010 (20:01 IST)
PRO
അതിവേഗം വളരുന്ന ലോക നഗരങ്ങളുടെ പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ നഗരങ്ങളും. ഫോര്‍ബ്സ് മാഗസിന്‍ പുറത്തുവിട്ട ദ്രുതഗതിയില്‍ വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ എന്നീ നഗരങ്ങളാണ് ഇടം പിടിച്ചത്.
ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൌഹൃദ സംസ്ഥാനമെന്ന ബഹുമതി ഗുജറാത്തിനാണന്നും മാഗസിന്‍ വിലയിരുത്തുന്നു. സനന്ദില്‍ ടാറ്റയുടെ നാനോ പ്ലാന്റ് ആരംഭിച്ച ഉദാഹരണം ചൂണ്ടിക്കാട്ടുന്ന ഫോര്‍ബ്സ് ലേഖനത്തില്‍ മറ്റേത് ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാളും വേഗത്തില്‍ അടിസ്ഥാന സൌകര്യം നല്‍കാന്‍ ഗുജറാത്തിനു കഴിയുമെന്നും പറയുന്നു. സേധാ മേനോന്‍ എന്ന ഇന്ത്യന്‍ വിദഗ്ധ ഗുജറാത്തിനെ സിംഗപ്പൂരുമായി താരതമ്യം ചെയ്യുന്നതും ഇവിടെ വിവരിക്കുന്നു.
ഫോര്‍ബ്സ് പട്ടികയില്‍ ഇടം പിടിച്ച ബാംഗ്ലൂരിലാണ് പ്രശസ്ത സോഫ്റ്റ്വെയര്‍ കമ്പനികളായ വിപ്രോയുടെയും ഇന്‍ഫോസിസിന്റെയും ആസ്ഥാനം. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ വരുമാനമുള്ള നഗരമാണ് അഹമ്മദാബാദ്. അതേസമയം, വിനോദ മേഖലയുടെയും ഓട്ടോ നിര്‍മ്മാണ മേഖലയുടെയും സോഫ്റ്റ്‌വെയറിന്റെയും കേന്ദ്രമാണ് ചെന്നൈ.
ഇന്ത്യയുടെയും ചൈനയുടെയും വളര്‍ച്ച മറ്റ് വളരുന്ന രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ദക്ഷിണേഷ്യയിലെ, സഹായകമാവുന്നു എന്നും മാഗസിന്‍ പറയുന്നു.