മുല്ലപ്പെരിയാര്‍: കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് തമിഴ്‌നാട്

ചെന്നൈ| WEBDUNIA|
PRO
PRO
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള കേരളത്തിന്‍റെ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ സുര്‍ജിത്‌ സിങ്‌ ബര്‍ണ്ണാല. തമിഴ്‌നാട്‌ നിയമസഭയുടെ ശീതകാലസമ്മേളനത്തിനിടെ നടത്തിയ നയപ്രഖ്യാപനത്തിലാണ്‌ ബര്‍ണാല ഇക്കാര്യം അറിയിച്ചത്‌.

സുപ്രീംകോടതി വിധിയനുസരിച്ച്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 142 അടിയായി ഉയര്‍ത്തും. തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലയിലെ കര്‍ഷകര്‍ വേണ്ടത്ര വെള്ളം ലഭിക്കാതെ വലയുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ മെല്ലപ്പോക്ക്‌ നയമാണ്‌ സ്വീകരിക്കുന്നതെന്ന് ആരോപിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :