ബാംഗ്ലൂരില്‍ അഗ്നിബാധയില്‍ 9 മരണം

ബാംഗ്ലൂര്‍| WEBDUNIA| Last Modified ചൊവ്വ, 23 ഫെബ്രുവരി 2010 (20:11 IST)
ബാംഗ്ലൂരില്‍ കെട്ടിടത്തിന് തീ പിടിച്ച് ഒമ്പതു പെര്‍ മരിച്ചു. ഒട്ടേറെ ഓഫീസുകള്‍ നിലകൊള്ളുന്ന വ്യവസായ സമുച്ചയമായ കാള്‍ട്ടണ്‍ ടവേഴ്സിന്‍റെ ഏഴാം നിലയിലാണ് തീ പിടുത്തമുണ്ടായത്. മരണസംഖ്യ സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല.

തീ പിടുത്തമുണ്ടായ ഉടനെ കുറച്ച് ആളുകള്‍ കെട്ടിടത്തിന്‍റെ മുകള്‍ നിലകളില്‍ നിന്ന് താഴേക്ക് ചാടുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന് രണ്ടു മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡില്‍ ദോം‌ലൂര്‍ പ്രദേശത്താണ് കാള്‍ട്ടണ്‍ ടവേഴ്സ് സ്ഥിതിചെയ്യുന്നത്. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് കെട്ടിടത്തിന്‍റെ ഏഴാം നിലയില്‍ അഗ്നിബാധയുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കെട്ടിടത്തില്‍ കുടുങ്ങിക്കിടന്നവരെയെല്ലാം രക്ഷപെടുത്തിയതായി പൊലീസ് അറിയിച്ചു. ഏറെ തിരക്കുള്ള സമയത്തുണ്ടായ അഗ്നിബാധ വലിയ ട്രാഫിക് ബ്ലോക്കാണ് നഗരത്തില്‍ സൃഷ്ടിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :