ബഡ്‌ജറ്റ് സമ്മേളനത്തിനു ഇന്ന് തുടക്കമാകും

parlaiment
ന്യൂഡല്‍ഹി:| Last Modified തിങ്കള്‍, 7 ജൂലൈ 2014 (09:15 IST)
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരിപ്പിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും.
റെയില്‍ വേയില്‍ മാറ്റങ്ങളുണ്ടാ‍ക്കുമെന്നു കരുതപ്പെടുന്ന റെയില്‍വേ ബഡ്‌ജറ്റ് റെയില്‍വേ
മന്ത്രി സദാനന്ദ ഗൗഡ നാളെ പാര്‍ലമെന്റില്‍അവതരിപ്പിക്കും. റയില്‍വേയുടെ ആധുനികവത്കരണം
യാത്രക്കാരുടെ സുരക്ഷിതത്വം റയില്‍ വേയുടെ
വരുമാനം വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്കുള്ള പദ്ധതികള്‍ ബഡ്‌ജറ്റിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇതുകൂടാ‍തെ അതിവേഗ ബുള്ളറ്റ് ട്രെയിനുകള്‍, അപകടങ്ങള്‍ ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും ട്രാക്കുകളില്‍എക്‌സ് റേ നിരീക്ഷണം, റെയില്‍വേ സംരക്ഷണ സേനയുടെ പരിശീലനത്തിന് അക്കാഡമി, സ്വകാര്യ മേഖലയുടെ പങ്കാളിത്തം,വിദേശ നിക്ഷേപം
എന്നിവയേപറ്റിയും
ബഡ്‌ജറ്റില്‍ പ്രതിപാദിക്കുമെന്നാണ് സൂചന. യാത്രക്കൂലിയും ചരക്ക് കൂലിയും നേരത്തേ തന്നെ വര്‍ദ്ധിപ്പിച്ചിരുന്നു അതിനാല്‍ വീണ്ടും വര്‍ദ്ധനവുണ്ടാകുമോയെന്നാണ് രാ‍ജ്യം ഉറ്റുനോക്കുന്നത്.

പ്രതിരോധ മേഖലയിലയിലെ
നിക്ഷേപത്തെപ്പറ്റിയുള്ള
അനുവദിക്കാനുള്ള നിര്‍ദ്ദേശങ്ങളും ബഡ്ജറ്റിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .തൊഴിലവസരം കൂട്ടുന്നതിനുള്ള പദ്ധതികള്‍ ബഡ്ജറ്റിലുണ്ടാകുമെന്നാണ് സൂചന. ആസ്തികള്‍ വില്‍ക്കുന്നതിലൂടെ 60,000 കോടി രൂപ സമാഹരിക്കാനും 70,000 കോടി രൂപയുടെ പദ്ധതികള്‍ സ്വകാര്യവത്കരിക്കാനും ബഡ്ജറ്റില്‍ നിര്‍ദ്ദേശമുണ്ടാകുമെന്നാണ്
കരുതപ്പെടുന്നത്.

ഇറാക്കിലെ ഇന്ത്യക്കാരുടെ
സ്ഥിതിയെ പറ്റി
ലോക്‌സഭയിലും രാജ്യസഭയിലും ഇന്ന് ചര്‍ച്ചനടന്നേക്കും.എന്നാല്‍ വിലക്കയറ്റവും റെയില്‍വേ നിരക്ക് വര്‍ദ്ധനയും
സഭയെ പ്രക്ഷുബ്ധമാക്കുമെന്നാണ് കരുതപ്പെടുന്നത്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :