‘കസബിന്‌ സംഭവിച്ച പിഴവുകള്‍ ആവര്‍ത്തിക്കരുത്’; ലഷ്കര്‍ ക്യാമ്പില്‍ പ്രത്യേക ക്ലാസ്

ശ്രീനഗര്‍| Last Modified തിങ്കള്‍, 7 ജൂലൈ 2014 (07:57 IST)
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്‌മല്‍ കസബിന്‌ സംഭവിച്ച പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തീവ്രവാദി ഗ്രൂപ്പായ ലഷ്‌കര്‍ ഇ ത്വയ്‌ബയുടെ ക്യാമ്പില്‍ പ്രത്യേക ക്ലാസ്‍. കശ്‌മീരില്‍ അറസ്‌റ്റിലായ ലക്ഷ്‌കര്‍ ഭീകരന്‍ അബു ഹന്‍സാല (നവീദി ജട്ട്‌) ആണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. കസബിനെ അറിയാമെന്ന്‌ പൊലീസിനോട്‌ സമ്മതിക്കുന്ന ആദ്യ ഭീകരനാണ്‌ ഹന്‍സാല. കസബിനെ 2012 നവംബറില്‍ ഇന്ത്യ തൂക്കിക്കൊന്നിരുന്നു.

2009-ല്‍ നടന്ന ക്യാമ്പില്‍ വീഡിയോയും ഗ്രാഫിക്‌സും ഉപയോഗിച്ച്‌ ഇക്കാര്യം വിശദീകരിച്ചു. കസബും സംഘവും മുംബൈ തീരത്ത്‌ എത്തിയ ബോട്ട്‌ നശിപ്പിക്കാതിരുന്നതും ആളുകളെ ബന്ധിയാക്കാതിരുന്നതും ഏറ്റവും വലിയ പിഴവായി ലഷ്‌കര്‍ ഇ ത്വയ്‌ബ വിലയിരുത്തുന്നു.

സ്വന്തം വ്യക്‌തിത്വം വെളിപ്പെടുത്തിക്കാണ്ട്‌ സാറ്റലൈറ്റ്‌ ഫോണില്‍ സംസാരിച്ചതും പോലീസിന്‌ പിടികൊടുത്തതും കസബ്‌ വരുത്തിയ മറ്റു പിഴവുകള്‍. കസബും ഹന്‍സാലയും ലഷ്‌കര്‍ ക്യാമ്പില്‍ ഒന്നിച്ച്‌ ഉണ്ടായിരുന്നവര്‍ ആണെന്നാണ്‌ പൊലീസിന്റെ അനുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :