ഉത്തര്‍പ്രദേശ്‍|
Last Modified തിങ്കള്‍, 7 ജൂലൈ 2014 (08:12 IST)
മുസാഫര്‍നഗറില്‍ അധ്യാപികയെ വിദ്യാര്‍ഥികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുപത്തിമൂന്ന്‌കാരിയായ അധ്യാപികയെ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേയ്ക്കുപോയ അധ്യാപികയെ മോഹിത് എന്ന വിദ്യാര്‍ഥി പിറകിലൂടെ ചെന്ന് വായ മൂടിക്കെട്ടി ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിലേക്ക് വലിച്ചുകൊണ്ടുപോയി. തുടര്‍ന്ന് രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
ഇതിന് ശേഷം ആരോടെങ്കിലും സംഭവത്തെക്കുറിച്ച് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി.പൊലീസ് മൂന്ന് വിദ്യാര്‍ഥികളെയും അറസ്റ്റുചെയ്തു.