ബച്ചനും ജയയും വീണ്ടും ക്യാമറവെട്ടത്തില്‍

മുംബൈ| WEBDUNIA|
PRO
PRO
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമിതാഭ് ബച്ചനും ജയ ബച്ചനും ക്യാമറയ്ക്ക് മുന്നില്‍ ഒരുമിക്കുന്നു. ഒരു പരസ്യചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒരുമിച്ച് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.

ഇതിന്റെ സന്തോഷം ബച്ചന്‍ ട്വിറ്ററിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. ടാറ്റയുടെ തനിഷ്ക് ആഭരണകളക്ഷന് വേണ്ടിയുള്ളതാണ് പരസ്യം. തിങ്കളാഴ്ച ബച്ചന്‍ മാത്രമുള്ള രംഗങ്ങളാണ് ചിത്രീകരിച്ചത്. ചൊവ്വാഴ്ച ജയയ്ക്കൊപ്പമുള്ള രംഗങ്ങളും ഷൂട്ട് ചെയ്തു.

മൂന്ന് വര്‍ഷം മുമ്പ് പൊതുവേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടപ്പോള്‍ തങ്ങള്‍ ഒപ്പമഭിനയിച്ച അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ബച്ചനും ജയയും ഓര്‍ത്തെടുത്തിരുന്നു.

രണ്ടായിരത്തില്‍ കരണ്‍ ജോഹറുടെ ‘കഭി ഖുഷി കഭി ഖം’ എന്ന ചിത്രത്തിന് വേണ്ടിയാണ് ബിഗ്ബിയും ജയയും അവസാനമായി ക്യാമറയ്ക്ക് മുന്നില്‍ ഒരുമിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :