ഫേസ്ബുക്ക്: ബിസിനസ്സുകാരന്‍ ഭാര്യയെ കൊലപ്പെടുത്തി

ലണ്ടന്‍| WEBDUNIA| Last Modified വ്യാഴം, 17 ഫെബ്രുവരി 2011 (11:48 IST)
PRO
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയുള്ള അവിഹിതബന്ധങ്ങളും ഇതിനെ തുടര്‍ന്നുള്ള കൊലപാതകങ്ങളും തുടര്‍ക്കഥയാവുന്നു. ഫേസ്ബുക്കിലൂടെ പഴയ സഹപാഠിയുമായി പ്രണയത്തിലായ ഭാര്യയെ അമേരിക്കന്‍ വ്യവസായി കൊലപ്പെടുത്തി.

64കാരനായ ഹാരോള്‍ഡ് ലാന്‍ഡ്രി എന്നയാള്‍ 38കാരിയായ ലൂസിയെ കറിക്കത്തി കൊണ്ട് തലയില്‍ മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ലൂസി അടുക്കളയില്‍നിന്ന് ഇറങ്ങിയോടുന്നതിനിടെ 23 തവണ ഇയാള്‍ കത്തികൊണ്ടു കുത്തി.

സൌത്ത് വേല്‍‌സിലുള്ള സ്കൂള്‍ സഹപാഠിയുമായി പ്രണയത്തിലായതിന് ശേഷം ലാന്‍ഡ്രിയും ലൂസിയും വിവാഹമോചനത്തിന്റെ വക്കിലായിരുന്നു. എന്നാല്‍ ലാന്‍ഡ്രിയും ലൂസിയും പരിചയപ്പെട്ടത് ഇന്റെര്‍നെറ്റിലൂടെ ആയിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കയിലായിരുന്ന ലാന്‍ഡ്രി ഇംഗ്ലണ്ടിലെത്തി. ഇവരിരുവരും ഇവിടെ താമസമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കൊലപാതകക്കുറ്റം ഇയാള്‍ നിഷേധിച്ചു. അമേരിക്കയിലെ ഒരു വമ്പന്‍ വ്യവസായി ആയ ഇയാള്‍ കാന്‍സര്‍ രോഗിയാണെന്നും കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :