ഭര്‍ത്താവിനെ കൊല്ലാന്‍ വാടക കൊലയാളി

ഗുര്‍ദാസ്പൂര്‍| WEBDUNIA|
PRO
അവധിക്ക് നാട്ടിലെത്തുമ്പോള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട പൊലീസ് പിടിയിലായി. അമേരിക്കയില്‍ ജോലിനോക്കുന്ന ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ 2.5 ലക്ഷം രൂപയ്ക്കാണ് ഭാര്യ ഗുര്‍പ്രീത് കൌര്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയത്. ഭര്‍ത്താവായ പരംജിത് സിംഗിന്റെ പേരിലുള്ള ഇന്‍ഷൂറന്‍സ് തുക കൈക്കലാക്കുകയായിരുന്നു ഇവരുടെ ലക്‍ഷ്യം.

പരംജിതും ഗുര്‍പ്രീത് കൌറും തമ്മിലുള്ള അസ്വാരസ്യമാണ് ഇതിന് കാരണമായത്. അമേരിക്കയില്‍ നിന്ന് ചാറ്റിംഗ് വഴിയായിരുന്നു ഗുര്‍പ്രീത് കാര്യങ്ങള്‍ ഏര്‍പ്പാട് ചെയ്തത്. നാട്ടിലുള്ള ഗുരുദ്വാര സന്ദര്‍ശിക്കാനായി പോകുമ്പോള്‍ പരംജിതിനെ കൊല്ലിക്കാനായിരുന്നുപദ്ധതിയിട്ടിരുന്നത്.

പരംജിതും ഗുര്‍പ്രീതും ആറ് വയസുള്ള മകനൊപ്പം ഈയിടെ നാട്ടിലെത്തുകയും ചെയ്തു. ബഹാദൂര്‍ ഗ്രാമത്തിലാണ് ഗുര്‍പ്രീതിന്റെ മാതാപിതാക്കള്‍ കഴിയുന്നത്. അവിടേക്ക് പോകുന്നതിനിടെ ജലന്ദറിലുള്ള വാടക കൊലയാളി പവന്‍കുമാറുമായി ഗുര്‍പ്രീത് വീണ്ടും ബന്ധപ്പെട്ടിരുന്നു.

ഗുര്‍പ്രീതിന്റെ നീക്കത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നാണ് ഗുരുദാസ്പൂര്‍ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് ഗൂഢാലോച കുറ്റം ചുമത്തി ഇവരെയും നാല് വാടക കൊലയാളികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :