കാബൂള്‍|
WEBDUNIA|
Last Modified ചൊവ്വ, 31 ജനുവരി 2012 (13:51 IST)
PRO
PRO
പെണ്‍കുട്ടിയെ പ്രസവിച്ച അഫ്ഗാന്‍ സ്ത്രീയെ ഭര്‍ത്താവ് കൊലപ്പെടുത്തി. രണ്ടാമത്തെ കുഞ്ഞും പെണ്ണായതിനാലാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഖനാബാദ് ജില്ലയിലെ എസ്റ്റോറായ്(22) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവായ ഷേര്‍ മൊഹമ്മദ് കൊലയ്ക്ക് ശേഷം ഇവിടെ നിന്ന് രക്ഷപ്പെട്ടു. അയല്‍ക്കാര്‍ ആണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഈ സ്ത്രീ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. രണ്ടാമത്തെ കുഞ്ഞും പെണ്ണായാല്‍ തന്നെ കൊലപ്പെടുത്തുമെന്ന് ഭര്‍ത്താവ് ഭീഷണി മുഴക്കിയിരുന്നതായി സ്ത്രീ തന്റെ ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ സംഭവം.