പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ മന്നാഡെ എന്ന പ്രഭോദ് ചന്ദ്ര ഡെ അന്തരിച്ചു. 94 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മന്നാഡെ ബാംഗ്ലൂരിലെ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്.
അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 1919ല്‍ കല്‍ക്കട്ടയിലാണ് ജനനം. ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി, മലയാളം തുടങ്ങി ഒമ്പത് ഭാഷകളിലായി നാലായിരത്തോളം ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
പൂര്‍ണ ചന്ദ്രയുടെയും മഹാമായ ഡെയുടെയും മകനായി 1919 മെയ് ഒന്നിന് കല്‍ക്കത്തയിരുന്നു പ്രബോദ് ചന്ദ്ര ഡെയെന്നെ മന്നാഡെ യുടെ ജനനം. 1943 ല്‍ തമന്ന എന്ന ചിത്രത്തിലൂടെയാണ് മന്നാഡേ പിന്നണിഗാന രംഗത്തെത്തുന്നത്.
'മഷാല്‍' എന്ന ചലച്ചിത്രത്തിനു വേണ്ടി ആലപിച്ച ഗാനങ്ങള്‍ ശ്രദ്ധിയക്കപ്പെട്ടതോടെയാണ് അദ്ദേഹം മുഴുവന്‍ സമയ പിന്നണി ഗായകനായി മാറി.മുകേഷ്, കിഷോര്‍ കുമാര്‍, മുഹമ്മദ് റാഫി എന്നിവര്‍ക്കൊപ്പം 1950-70 കാലഘട്ടത്തില്‍ അദ്ദേഹം ഇന്ത്യന്‍ സിനിമയില്‍ സജീവമായിരുന്നു.
ചെമ്മീന്‍ എന്ന ചിത്രത്തിലെ മനാസമൈനേ വരൂ എന്ന ഗാനം പാടിക്കൊണ്ട് മലയാളത്തിലും സാന്നിധ്യം അറിയിച്ചു. 1971 ല്‍ പത്മശ്രീയും 2005ല്‍ പത്മഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2007ല്‍ ദാദാസാഹിബ് ഫല്‍ക്കേ പുരസ്‌കാരം ലഭിച്ചു