ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ഞായര്‍, 20 ഏപ്രില്‍ 2014 (11:54 IST)
PRO
PRO
പ്രധാനമന്ത്രിയുടെ ഓഫീസ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം നടത്തിയതായി ബിജെപി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പങ്കജ് പച്ചൗരി നടത്തിയ വാര്‍ത്താസമ്മേളനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നാണ് ബിജെപിയുടെ ആരോപണം. ഇത് കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
തെരഞ്ഞെടുപ്പ് നടക്കെ അധികാരം ദുര്‍വിനിയോഗം ചെയ്തതായും പങ്കജ് പച്ചൗരി നടത്തിയ വാര്‍ത്താസമ്മേളനം ചട്ടലംഘനമാണെന്നും ഇതില്‍ പ്രധാനമന്ത്രി ഉത്തരം പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവിന്റേയും മുന്‍ കല്‍ക്കരി സെക്രട്ടറി പിസി പരേഖിന്റേയും പുസ്തകം പ്രധാനമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
ഈ പുസ്തകത്തിന് മറുപടി നല്‍കാനായി പങ്കജ് പച്ചൗരി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പുസ്തകത്തിന്റെ വിശദീകരണം നല്‍കാതെ യുപിഎ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളാണ് പൗച്ചരി വിശിദീകരിച്ചതെന്നാണ് ബിജെപി നല്‍കിയ പരാതിയില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഉന്നത സ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് തടയണമെന്നും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.