'വാരാണസിയില്‍ മത്സരിക്കാന്‍ ഉദ്ദേശമില്ല’

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
വാരാണസിയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്കെതിരെ മത്സരിക്കാന്‍ ഉദ്ദേശിച്ചിരുന്നതായ വാര്‍ത്തകള്‍ പ്രിയങ്കാഗാന്ധി നിഷേധിച്ചു. വാരണാസിയില്‍ മത്സരിക്കാന്‍ പ്രിയങ്ക താല്‍പര്യമറിയിച്ചിരുന്നുവെന്നും എന്നാല്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് അവസാന നിമിഷം ആവശ്യം നിഷേധിക്കുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയോ കുടുംബമോ തന്നെ തടയില്ല. രാഹുല്‍ ഗാന്ധി നിര്‍ബന്ധിച്ചിട്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്നത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

പ്രിയങ്കാ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ രാഹുല്‍ ഗാന്ധിയുടെയും നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പിടിപ്പു കേടായി അത് വിലയിരുത്തപ്പെടുമെന്നായിരുന്നു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കൂടാതെ വാരണാസിയില്‍ പരാജയപ്പെടുകയാണെങ്കില്‍ അത് ഗാന്ധി കുടുംബത്തിന് നാണക്കേടാകും.

പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്‌ക്കെതിരായ ഭൂമി തട്ടിപ്പ് കേസുകള്‍ ബിജെപി വലിയ രീതിയില്‍ പ്രചാരണത്തിന് ഉപയോഗിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഭയപ്പെട്ടിരുന്നു. ഈ സാധ്യതകള്‍ കണക്കിലെടുത്ത് പ്രിയങ്കയെ മത്സരിപ്പിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നുവെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :