മൈക്കല്‍ ഡയമണ്ടിനെ അട്ടിമറിച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 13 ഏപ്രില്‍ 2014 (11:22 IST)
PRO
PRO
ഇന്ത്യയുടെ മാനവജിത് സിങ് സന്ധുവിന് അട്ടിമറി വിജയം. ഒളിമ്പിക്ക് ചാമ്പ്യനായ ഓസ്‌ട്രേലിയയുടെ മൈക്കല്‍ ഡയമണ്ടിനെയാണ് മാനവജിത് സിങ് സന്ധു അട്ടിമറിച്ച് ലോകകപ്പ് ഷൂട്ടിങ് പുരുഷവിഭാഗം ട്രാപ് ഇനത്തില്‍ സ്വര്‍ണം നേടിയത്.

അമേരിക്കയിലെ ടക്‌സണില്‍ നടന്ന ഐഎസ്എസ്എഫ് ഷോട്ഗണ്‍ ലോകകപ്പിലാണ് മാനവജിത് സ്വര്‍ണം നേടിയത്. മാനവജിത് രാജീവ് ഗാന്ധി ഖേല്‍രത്‌ന ജേതാവാണ്. യോഗ്യതാ റൗണ്ടില്‍ 121 പോയിന്റെ കൈവരിച്ച മാനവജിത് ഫൈനലില്‍ 15ല്‍ 13 ഷോട്ടും നേടിയാണ് സ്വര്‍ണം നേടിയത്. സെമിയിലും ഇദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവെച്ചു. റഷ്യയുടെ അലക്‌സി അലിപ്പോവ് വെങ്കലത്തിന് അര്‍ഹനായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :