താന്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ള ചുമതലകള്‍ ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്ന ദിവസമായിരുന്നു. അതോടെ രാഹുല്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയലോകം.
രാഹുലിനെ കേന്ദ്രമന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും വ്യക്തമാക്കിയിരിക്കുകയാണ്. രാഹുല്‍ മന്ത്രിസഭയില്‍ എത്തുന്നതിനെ താന്‍ എന്നും അനുകൂലിച്ചിട്ടേയുള്ളൂ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കേന്ദ്രമന്ത്രിസഭ പുനഃസംഘടന സെപ്തംബറില്‍ ഉണ്ടാകും എന്നാണ് സൂചന.