പ്രധാനമന്ത്രി അസമിലെത്തി, ദുരിതാശ്വാസമായി 300 കോടി

ഗുവാഹട്ടി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PTI
PTI
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് അസമിലെ വംശീയകലാപം ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കലാപത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും അസമിലെത്തി.

മോശം കാലാവസ്ഥയെ തുടര്‍ന്ന് അല്പം വൈകിയാണ് പ്രധാനമന്ത്രി കലാപബാധിത പ്രദേശത്ത് എത്തിച്ചേര്‍ന്നത്. പ്രദേശത്ത് സമാ‍ധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടത് ചെയ്യും. രാജ്യത്തിനേറ്റ കളങ്കമാണ് ഈ സംഭവം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 300 കോടി അനുവദിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

അതേസമയം കലാപം നിയന്ത്രണവിധേയമായി വരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :