രാഹുല്‍ ഗാന്ധി മന്ത്രിസഭയില്‍ ചേരേണ്ടതില്ല: ദ്വിഗ്വിജയ് സിംഗ്

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
രാഹുല്‍ ഗാന്ധി മന്ത്രിസഭയില്‍ ചേരുന്നതിനോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ്വിജയ് സിംഗ്. രാഹുല്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദ്വിഗ്വിജയ് സിംഗ്.

പാര്‍ട്ടിയുടെ പ്രധാന റോള്‍ ഏറ്റെടുത്ത്, 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് സജ്ജമാക്കുകയാണ് രാഹുല്‍ ചെയ്യേണ്ടത്. കോണ്‍ഗ്രസിന് അനുകൂലമായ ഒരു സാഹചര്യം സൃഷ്ടിക്കാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ വോട്ടര്‍മാരെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ കഴിയുന്നില്ല- സിംഗ് അഭിപ്രായപ്പെട്ടു.

രാഷ്ട്രപതിയാകുന്നതിനായി പ്രണബ് മുഖര്‍ജി കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ചതോടെ രാഹുല്‍ മന്ത്രിസഭയില്‍ എത്തണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നു. സുപ്രധാന പദവികളിലേക്ക് വരും എന്ന് രാഹുലും സൂചന നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :