പ്രധാനമന്ത്രി: ആണുങ്ങള്‍ക്ക് താല്പര്യം മോഡി, സ്ത്രീകള്‍ക്ക് രാഹുല്‍!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിപദത്തിനായി നരേന്ദ്രമോഡി-രാഹുല്‍ ഗാന്ധി പോരാട്ടം നടക്കും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. മോഡിയോ അതോ രാഹുലോ? ഇന്ത്യയെ നയിക്കാന്‍ ആരാണ് യോഗ്യന്‍ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.

43 ശതമാനം ഇന്ത്യക്കാരും മോഡി പ്രധാനമന്ത്രിയാകുന്നതിനോട് യോജിപ്പ് പ്രകടിപ്പിക്കുന്നവരാണ് എന്നാണ് ഒരു മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സി നടത്തിയ സര്‍വെ‌ഫലം പറയുന്നത്. രാഹുലിന് രണ്ടാം സ്ഥാനമേയുള്ളൂ.

മോഡിയെ പിന്തുണയ്ക്കുന്നവരില്‍ പുരുഷന്മാരാണ് കൂടുതല്‍ എന്ന് Ipsos നടത്തിയ സര്‍വെ പറയുന്നു. ലക്നൌ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ആണ് മോഡിയെ പിന്തുണയ്ക്കുന്നവര്‍ കൂടുതല്‍. കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് മോഡി വിരുദ്ധര്‍ ഏറെയും.

രാഹുലിന് സ്ത്രീകളുടെ പിന്തുണയാണ് കൂടുതല്‍. ബാംഗ്ലൂരിലാണ് രാഹുല്‍ അനുകൂലികള്‍ ഭൂരിപക്ഷവും. കൊല്‍ക്കത്ത, ലക്നൌ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ രാഹുലിന് പിന്തുണ കുറവാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :