ദളിതരെ പൂജാ വിധികള്‍ പഠിപ്പിക്കാന്‍ മോഡി സര്‍ക്കാര്‍

അഹമ്മദാബാദ്| WEBDUNIA|
PRO
PRO
ദളിതരെ മന്ത്രങ്ങളും പൂജാ വിധികളും പഠിപ്പിക്കാന്‍ ഗുജറാത്തിലെ നരേന്ദ്രമോഡി സര്‍ക്കാര്‍ ഒരുങ്ങുന്നു. പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ദളിതരെ ചെയ്യാന്‍ പഠിപ്പിച്ചാല്‍ അവര്‍ക്കു ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാന്‍ സാധിക്കും. വിവാഹങ്ങള്‍ക്കും മറ്റും കര്‍മ്മികത്വം വഹിക്കാനും ഇവര്‍ക്ക് സാധിക്കും. പൂജാവിധികള്‍ പഠിപ്പിക്കുന്ന സോളഭഗവത് വിദ്യാപീഠ്, സോംനാഥ് സംസ്കൃത് യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ദളിതരെ പ്രവേശിപ്പിക്കും. ബജറ്റില്‍ 22.50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതിനായി നീക്കിവച്ചിരിക്കുന്നത്.

ഒബിസി വിഭാഗത്തില്‍ നിന്നുള്ള മോഡിയുടെ ഈ തീരുമാനത്തിന് മികച്ച സ്വീകാര്യത ലഭിക്കും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :