ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീം ഇന്ത്യക്ക് രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ അഭിനന്ദനം. ഇന്ത്യന്‍ താരങ്ങളെ രാഷ്ട്രപതി രാജ്ഭവനിലേക്കു സ്നേഹവിരുന്നിനു ക്ഷണിച്ചു.
ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തിനു ലോകകിരീടം നേടിത്തന്ന ടീംഗങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു. ലക്‍ഷ്യത്തിലേക്കുളള മാര്‍ഗം വളരെ കഠിനമുളളതായിരുന്നു. താങ്കളും ടീമും ചേര്‍ന്നു നിരന്തര പരിശ്രമത്തിലൂടെ അതു നേടി- നായകന്‍ ധോണിക്കയച്ച സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. ശ്രീലങ്കക്കെതിരേ ആറു വിക്കറ്റ് വിജയം വളരെ തിളക്കമുളളതാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രതീഭ പാട്ടീലും എത്തിയിരുന്നു.