ജപ്പാന്‍ ടൂറിസ്റ്റുകളില്‍ അണുവികിരണം

ഷാംഗായി| WEBDUNIA|
PRO
PRO
ചൈനയിലേക്ക് വ്യോമമാര്‍ഗം എത്തിയ രണ്ട് ജപ്പാന്‍ വിനോദസഞ്ചാരികളില്‍ അണുവികിരണം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തുടര്‍ന്ന്, ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സഞ്ചാരികളില്‍ വളരെ നേരിയ തോതിലുള്ള അണുവികിരണമാണ് കണ്ടെത്തിയതെന്ന് ഡോക്‍ടര്‍മാര്‍ അറിയിച്ചു.

വിനോദസഞ്ചാരികള്‍ ആണവനിലയത്തിന്റെ സമീപപ്രദേശത്ത് താമസിച്ചവരാണെന്നാണ് സൂചന. അതേസമയം, സിമെന്‍ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ജപ്പാന്റെ ചരക്കു കപ്പലിലും അണുവികിരണം കണ്ടെത്തിയിട്ടുണ്ട്. ഇതെത്തുടര്‍ന്ന് രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചു. ചൈനയിലെത്തുന്ന എല്ലാ വസ്തുക്കളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും.

ടാപ്പ് വെള്ളത്തില്‍ അണുവികിരണം കണ്ടെത്തിയതിനെത്തുടര്‍ന്ന് ജപ്പാനിലെ ജനങ്ങള്‍ കുപ്പിവെള്ളം തേടിപ്പായുകയാണിപ്പോള്‍‌. വിപണിയില്‍ കുപ്പിവെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. ജപ്പാനിലെ ജനങ്ങള്‍ക്കായി കുപ്പിവെള്ളം കയറ്റി അയക്കുന്നുണ്ട്.

ഫുക്കുഷിമയുടെ പരിസരപ്രദേശങ്ങളില്‍ ഉള്ളവര്‍ അണുവികിരണത്തോത് വര്‍ദ്ധിക്കുന്നത് ഭയന്ന് അവിടെ നിന്ന് പലായനം ചെയ്യുകയാണ്. അമേരിക്കയ്ക്ക് പുറമെ നിരവധി രാജ്യങ്ങള്‍ ജപ്പാനില്‍ നിന്നുള്ള ഭക്ഷ്യവസ്‌തുക്കളുടെ ഇറക്കുമതി നിരോധിച്ചു. ചൈന, മലേഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, റഷ്യ, ഓ‍സ്ട്രേലിയ, കാനഡ, ജര്‍മനി, ഫ്രാന്‍സ്‌, ബ്രിട്ടന്‍, നെതര്‍ലാന്‍ഡ്സ് എന്നിവയാണിവ.

എന്നാല്‍ ജപ്പാന്റെ അന്തരീക്ഷത്തിലെ അണുവികിരണം മാരകമായ അളവില്‍ എത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :