പോളിയോ വാക്സിനു പകരം നല്‍കിയത് ഹെപ്പറ്റൈറ്റിസ് ബി; 67 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്‍ക്കത്ത|
WEBDUNIA|
Last Modified തിങ്കള്‍, 16 സെപ്റ്റംബര്‍ 2013 (12:17 IST)
PRO
കൊല്‍ക്കത്തയില്‍ പോളിയോ വാക്സിന് പകരം ഹെപ്പറ്റൈറ്റിസ് ബി വാക്സിന് നല്‍കിയതിനെ തുടര്‍ന്ന് 67 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗാളിലെ അരാംബാഗിലെ ഗോഘാട്ടിലെ സ്കൂളിലാണ് ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്ച വന്നത്.
അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് നല്കുന്ന പോളിയോ വാക്സിനാണ് മാറിനല്‍കിയത്. വാക്സിന് എടുക്കാനായി കുഞ്ഞിനെയും കൊണ്ടെത്തിയ ഒരാളാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്.
മരുന്നിന്റെ കുപ്പിയില്‍ ഹെപ്പറ്റൈറ്റിസ് ബി എന്ന് രേഖപ്പെടുത്തിയിരിക്കുന്നതു കണ്ട് ഇയാള്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരുന്നു മാറിയ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഹെപ്പറ്റൈറ്റിസ് ബി വാക്സിന് കുത്തിവെയ്പിലൂടെയാണ് നല്‍കേണ്ടത്.
എന്നാല്‍ ഇത് വായിലൂടെ തുള്ളിയായി നല്കിയതുകൊണ്ട് പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന് അറാംബാഗിലെ സബ് ഡിവിഷണല്‍ ആശുപത്രി അധികൃതര്‍ ഉറപ്പുനല്‍കി. ഇതിനോടകം 114 കുഞ്ഞുങ്ങള്‍ക്ക് മരുന്ന് നല്‍കിയിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ആരോഗ്യവകുപ്പ് ജീവനക്കാരെ തടഞ്ഞുവെച്ചു. ഇവരെ പിന്നീട് പൊലീസെത്തിയാണ് മോചിപ്പിച്ചത്.