ഇടതുകാലിന് പകരം വലതുകാലിന് ശസ്ത്രക്രിയ നടത്തിയതിന്‌ ഒരുലക്ഷം രൂപാ പിഴ

കോഴിക്കോട്| WEBDUNIA|
PRO
PRO
ഇടതുകാലിന് പകരം വലതുകാലിന് നടത്തിയതിന്‌ ഒരുലക്ഷം രൂപാ നഷ്ടപരിഹാരം നല്‍കാന്‍ വിധി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ ഇ ഗംഗാധരനാണ്‌ ഇത് സംബന്ധിച്ച വിധി പ്രസ്താവിച്ചത്.

2005 ല്‍ മാനന്തവാടി സ്വദേശിയായ സി എച്ച് റഫീക്ക് അടയ്ക്കാമരത്തില്‍ കയറവേ സംഭവിച്ച അപകടത്തെ തുടര്‍ന്ന് ഇടതുകാലിനു ശസ്ത്രക്രിയയ്ക്ക് വിധേയമായി. കാലില്‍ കമ്പി ഇടുകയും ചെയ്തു. ഇതിനു ശേഷം 2009 ല്‍ കമ്പി മാറ്റാനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും പ്രവേശിപ്പിക്കപ്പെട്ടു.

എന്നാല്‍ ശസ്ത്രക്രിയ ചെയ്ത ജൂനിയര്‍ ഡോക്ടര്‍ ഇടതുകാലിനു പകരം വലതുകാലിലാണ്‌ ശസ്ത്രക്രിയ ചെയ്തത്. അബദ്ധം മനസ്സിലാക്കിയ ജൂനിയര്‍ ഡോക്ടര്‍ ഉടന്‍ തന്നെ ഇടതുകാലിലും ശസ്ത്രക്രിയ ചെയ്തു. എന്നാല്‍ ഇത് പത്രവാര്‍ത്തയാവുകയും മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു.

ഈ അബദ്ധം മനുഷ്യ സഹജമായ അബദ്ധമാണെന്നായിരുന്നു ഇതെക്കുറിച്ച് സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ ഡയറക്റ്റര്‍ മനുഷ്യാവകാശ കമ്മീഷനു നല്‍കിയ വിവരണം. എന്നാല്‍ ഈ സംഭവം ഗുരുതരമായ വീഴ്ചയായി കണക്കാക്കിയാണ്‌ ഒരു ലക്ഷം രൂപാ പിഴ ശിക്ഷ വിധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :