'ധ്രുവനക്ഷത്രം’ - സൂര്യയ്ക്ക് പകരം വിക്രം? സസ്പെന്‍സ് നിലനിര്‍ത്തി ഗൌതം മേനോന്‍!

WEBDUNIA|
PRO
സൂര്യയെ നായകനാക്കി ഗൌതം വാസുദേവ് മേനോന്‍ ചെയ്യുന്ന ‘ധ്രുവനക്ഷത്രം’ എന്ന സിനിമ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഈ സിനിമയുടെ ഷൂട്ടിംഗ് നീണ്ടുപോകുന്നത് പല അഭ്യൂഹങ്ങള്‍ക്കും വഴിവച്ചിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് സൂര്യയെ മാറ്റി പകരം വിക്രമിനെ വച്ച് ഈ സ്ക്രിപ്റ്റ് ഷൂട്ട് ചെയ്യാനുള്ള തീരുമാനത്തിലാണത്രേ ഗൌതം മേനോന്‍.

പൂര്‍ണമായ തിരക്കഥ നേരത്തേ തന്നെ ഗൌതം മേനോന്‍ സൂര്യയ്ക്ക് നല്‍കിയിരുന്നതാണ്. എന്നാല്‍ തിരക്കഥ മാറ്റിയെഴുതണമെന്ന് ഗൌതമിനോട് നിര്‍ദ്ദേശിക്കുകയും അതനുസരിച്ചുള്ള മാറ്റങ്ങള്‍ ഗൌതം വരുത്തുകയും ചെയ്തിരുന്നു. ആ തിരക്കഥയും സൂ‍ര്യയ്ക്ക് തൃപ്തി നല്‍കിയില്ലെന്നാണ് വിവരം.

ഒടുവില്‍ സൂര്യയെ ഒഴിവാക്കി മറ്റൊരു ഹീറോയെ വച്ച് സിനിമ ചെയ്യാന്‍ ഗൌതം തീരുമാനിക്കുകയായിരുന്നുവത്രേ.

“കഴിഞ്ഞ ദിവസം ഗൌതം മേനോനും വിക്രമും കൂടിക്കാഴ്ച നടത്തി. ഗൌതം ഒരു കഥ വിക്രമിനോട് പറഞ്ഞു. വിക്രമിന് അത് വല്ലാതെ ഇഷ്ടമാകുകയും ചെയ്തു. ഷങ്കറിന്‍റെ ഐ കഴിഞ്ഞാലുടന്‍ ഈ സിനിമ തുടങ്ങാമെന്ന് വിക്രം ഉറപ്പുകൊടുത്തു” - ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷങ്കറിന്‍റെ ‘ഐ’ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ഗൌതം മേനോനും തിരക്കഥയുടെ അവസാനഘട്ട മിനുക്കുപണികളിലാണ്. എന്തായാലും ഗൌതം മേനോന്‍ - വിക്രം ടീമില്‍ നിന്ന് ഒരു ഗംഭീര ത്രില്ലര്‍ പ്രതീക്ഷിക്കാം.

ഏറ്റവും പുതിയ സിനിമാവാര്‍ത്തകള്‍ മലയാളം വെബ്‌ദുനിയയിലൂടെ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :