ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ ജയദേവ് സിംഗ് മല്ലിക്ക് ആണ് പൊതുമധ്യത്തില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് അയല്‍ക്കാര്‍ക്ക് തലവേദനയായി മാറിയത്. നാളുകളായി തങ്ങള്‍ ഇത് കണ്ടുസഹിക്കുകയാണെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായിട്ടുണ്ട്.
കഴിഞ്ഞ ഹോളി ദിവസം സത്പാല്‍ എന്ന അയല്‍ക്കാരനുമായി ഈ കോണ്‍സ്റ്റബിള്‍ കലഹിച്ചിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ ഇങ്ങനെ പെരുമാറിത്തുടങ്ങിയതെന്ന് സത്പാല്‍ പറയുന്നു. അതിരാവിലെ ഒരു ടവല്‍ മാത്രം ധരിച്ച് പുറത്തിറങ്ങുന്ന കോണ്‍സ്റ്റബിള്‍ സത്പാലിന്റെ വീടിന് മുന്നില്‍ മൂത്രമൊഴിക്കും. തുടര്‍ന്ന് ടവര്‍ അഴിച്ചുമാറ്റി നഗ്നത പ്രദര്‍ശിപ്പിക്കും. നാളുകളായി പലരും ഇത് കാണാറുണ്ട്. അഴിച്ചുമാറ്റിയ ടവല്‍ കൊണ്ട് ചിലപ്പോള്‍ ബൈക്ക് തുടയ്ക്കുന്നതായി ഇയാള്‍ ഭാവിക്കും.
കോണ്‍സ്റ്റബിളിന്റെ പ്രവര്‍ത്തി അസഹനീയമായപ്പോഴാണ് സത്പാലും കുടുംബവും പൊലീസില്‍ പരാതിപ്പെട്ടത്. കോണ്‍സ്റ്റബിളിനെക്കൊണ്ട് പൊറുതിമുട്ടിയ സമീപത്തെ സ്ത്രീകളും ഇതോടെ പരാതിയുമായി മുന്നോട്ടുവരികയും ചെയ്തു.