പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മാതൃസഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
കൊച്ചി|
WEBDUNIA|
PRO
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അമ്മയുടെ സഹോദരി ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് രാജക്കമണ്ഡലം നാഗര്‍ക്കോവില്‍ കുമരേശന്റെ മകന്‍ മുരുകനാണ് അറസ്റ്റിലായത്.
പെരുമ്പടന്നയിലുള്ള ഭാര്യവീട്ടില്‍ അമ്മയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മുരുകന്‍. ഒന്നാംക്ലാസ്സുകാരിയായ ബാലികയെ കിടപ്പുമുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
പറവൂര്‍ സി ഐ എസ് ജയകൃഷ്ണന്‍ എസ് ഐ പി ശ്രീകുമാരന്‍നായര്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. എഡിഎംകെ സംഘടനയുടെ പ്രവര്‍ത്തകനാണ് റിമാന്റിലായ മുരുകന്‍.