ഓട്ടോയില്‍ സ്ത്രീയെയും മകളെയും പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
മലപ്പുറം|
WEBDUNIA|
PRO
ഓട്ടോയില്‍ സഞ്ചരിച്ച സ്ത്രീയെയും മകളെയും പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. ഞായറാഴ്ച വൈകീട്ട് 6.15 മണിയോടെ സംസ്ഥാന പാതയില്‍ തൊണ്ടിക്കും ഡിപ്പോയിക്കുമിടയിലായിരുന്നു സംഭവം.
നിലമ്പൂരില്‍ നിന്നു ഓട്ടോറിക്ഷയില്‍ തച്ചാറുപൊയില്‍ ഭാഗത്തേക്ക് ട്രിപ്പുവിളിച്ച വരികയായിരുന്നു സ്ത്രീയും മകളും. നിലമ്പൂര്‍ റെയില്‍വേസ്‌റ്റേഷനു സമീപത്തു നിന്ന് ഓട്ടോയില്‍ കയറിയ പൂക്കോട്ടുംപാടം നിവാസിയായ യുവാവാണ് ഇരുവരെയും ഉപദ്രവിക്കാന്‍ ശ്രമിച്ചത്.
ശല്യം സഹിക്കാനാവാതെ ഓട്ടോയിന്‍ നിന്നു പുറത്തേക്ക് ചാടിയ സ്ത്രീക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. പിന്നീട് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പൊലീ യുവാവിനെ കസ്റ്റഡിയിലെടുത്തത്.