മൂ‍ന്നുദിവസം പ്രായമായ കുഞ്ഞിനെ ബിഗ്‌ഷോപ്പറിലാക്കി ഉപേക്ഷിച്ചു; മാതാവ് അറസ്റ്റില്‍

ഇടുക്കി| WEBDUNIA|
PRO
മൂന്നുദിവസം പ്രായമായ കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് ബിഗ്ഷോപ്പറിനുള്ളിലാക്കി വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. താന്നിമൂട്-തിരുവല്ലാപ്പടി റോഡരികില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്‍െറ മുറ്റത്തെ വാഴച്ചുവട്ടിലാണ് കുഞ്ഞിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച ഉച്ചക്ക് 12.30ഓടെയാണ് കുഞ്ഞിന്‍െറ കരച്ചില്‍ കേട്ട് വഴിയാത്രക്കാര്‍ വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് നടത്തിയ അന്വേഷണത്തില്‍ മാതാവായ കല്യാണിയെ പിടികൂടി. കല്യാണിക്ക് ഈ കുഞ്ഞിനെ കൂടാതെ അഞ്ച് മക്കള്‍ കൂടിയുണ്ട്. മൂത്ത മകള്‍ വിവാഹിതയും ഒരു കുഞ്ഞിന്‍െറ മാതാവുമാണ്.

വ്യാഴാഴ്ച രാത്രി 8.30നാണ് ഇവര്‍ കുഞ്ഞിനെ പ്രസവിച്ചത്. കമ്പം ആശുപത്രിയില്‍നിന്ന് ഞായറാഴ്ച പുറപ്പെട്ട കല്യാണി കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. പൊലീസ് ഇവരുടെ വീട് അന്വേഷിച്ചത്തിയപ്പോഴേക്കും ഇവര്‍ പാറത്തോട്ടില്‍നിന്ന് ഓട്ടോയില്‍ നെടുങ്കണ്ടത്തെ കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലത്തെത്തി തിരച്ചില്‍ നടത്തുന്നതിനിടെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു.

അറസ്റ്റിലായ കല്യാണിയുടെ ഭര്‍ത്താവ് പാണ്ഡ്യന്‍ മൂന്നുവര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയതാണ്. മറ്റു കുട്ടികള്‍ കല്യാണിക്കൊപ്പം പാറത്തോട്ടിലാണ് താമസം. ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :