പെണ്‍കുട്ടിയെ കൂട്ടുകാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

ഗുവഹാത്തി| WEBDUNIA|
PTI
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടുകാര്‍ കൂട്ട മാനഭംഗത്തിനിരയാക്കി. ആസാമിലെ ഗുവാഹത്തിയിലാണ് സംഭവം നടന്നത്.

പ്രായപൂര്‍ത്തിയാകാത്ത അഞ്ച് ആണ്‍ സുഹൃത്തുക്കളാണ് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത്. പതിനഞ്ചും, പതിനാറും വയസുള്ളവരാണിവര്‍. ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ ഇവര്‍ മയക്കുമരുന്ന് നല്‍കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

ഒരു ദിവസത്തിന് ശേഷമാണ് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :