പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം: കുറ്റം തെളിയിച്ചാല്‍ അഞ്ചുലക്ഷം രൂപ നല്‍കാമെന്നും അടിമയായിരിക്കാമെന്നും ആശ്രം ബാപ്പു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 29 ഓഗസ്റ്റ് 2013 (10:20 IST)
PRO
രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍പ്പെട്ട വിവാദ ഗുരു ആശ്രം ബാപ്പു താന്‍ കുറ്റക്കാരനാണെന്നു തെളിയിക്കുന്നയാള്‍ക്ക്‌ അഞ്ചു ലക്ഷം രൂപ ഇനാം നല്‍കുമെന്നും അയാള്‍ക്ക്‌ താന്‍ ദാസനുമായിരിക്കുമെന്ന്‌ പ്രഖ്യാപനവുമായി രംഗത്ത്.

സിക്ക്‌ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ഗുരുനാനാക്കിനെക്കുറിച്ച്‌ തന്റെ വക്താവ്‌ നീലം ദുബേ നടത്തിയ പ്രസ്താവനയ്ക്ക്‌ ബാപ്പു ക്ഷമാപണം നടത്തി.

ആശ്രം ബാപ്പു ഡല്‍ഹി കൂട്ടമാനഭംഗത്തെക്കുറിച്ച്‌ നടത്തിയ പ്രസ്‌താവനയും വിവാദമായിരുന്നു. സംഭവത്തിലെ അക്രമികളെ പോലെ തന്നെ അതിന് ഇരയായ പെണ്‍കുട്ടിയും കുറ്റക്കാരിയാണ് എന്നാണ് ആശ്രം ബാപ്പു അഭിപ്രായപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :