പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് മാനസികനില തകരാറിലാണെന്ന് ആള്‍ദൈവം അസാറാമിന്റെ അഭിഭാഷകന്‍

ജോധ്പൂര്‍| WEBDUNIA|
PTI
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സ്വയംപ്രഖ്യാപിത ആള്‍ ദൈവം അസാറാം ബാപ്പുവിന്റെ അഭിഭാഷകന്റെ പരാമര്‍ശം വിവാദമാകുന്നു.

16 വയസുകാരിയായ പെണ്‍കുട്ടിയുടെ മാനസികനില തകരാറിലാണെന്നും ആണുങ്ങളെ ഒറ്റക്ക് സന്ദര്‍ശിക്കാന്‍ തോന്നുന്ന അസുഖമാണെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ രാംജഠ്മലാനി കോടതിയില്‍ അറിയിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ മുന്തിയ അഭിഭാഷകരില്‍ ഒരാളായ രാംജഠ്മലാനിക്ക്‌ ഈഇ വാദത്തിന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അസാറാമിന്റെ മകനായ നാരായണ്‍ സായിയും പെണ്‍കുട്ടിയുടെ മാനസികനില തകരാറിലാണെന്ന്‌ ആരോപിച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ആശ്രമത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നതാണ് അസാറാമിനെതിരായ കേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :