ബാലികയെ നാലുമാസമായി പീഡിപ്പിച്ച 43കാരന്‍ പിടിയില്‍

ചെറുതോണി| WEBDUNIA|
PRO
PRO
പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 43 കാരന്‍ പൊലീസ് പിടിയിലായി. മണിയാറന്‍കുടി കളപ്പുരയ്ക്കല്‍ രാധാകൃഷ്ണനെ(43)യാണ് ഇടുക്കി പോലീസ് അറസ്റ്റു ചെയ്തത്.

പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു മകന്‍ ഉള്ള ഇയാള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ നാലുമാസമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസിനോട് സമ്മതിച്ചു.

സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കൗണ്‍സിലര്‍ നടത്തിയ കൗണ്‍സലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രതിയുടെ ആദ്യ ഭാര്യ പിണങ്ങി പോയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :