ഗുജറാത്ത് കലാപം എന്നെ തകര്‍ത്തുകളഞ്ഞു: മോഡിയുടെ ഖേദപ്രകടനം
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ഗുജറാത്ത് കലാപത്തില്‍ ഖേദം പ്രകടിപ്പിച്ച് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡി. 2002 ഗുജറാത്ത് കലാപത്തില്‍ ഇതാദ്യമായാണ് മോഡി ഖേദം പ്രകടിപ്പിക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് മോഡി മനസ്സുതുറക്കുന്നത് എന്നതാണ് ശ്രദ്ധേയം.
നീണ്ട11 വര്‍ഷത്തെ മൌനത്തിന് ശേഷമാണ് രാജ്യത്തെ നടുക്കിയ ഗുജറാത്ത് കലാപത്തെക്കുറിച്ച് മോഡി വാചാലനാകുന്നത്. തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പിലൂടെയാണിത്. കലാപം തന്നെ തകര്‍ത്തുകളഞ്ഞതായും ദുഖിപ്പിച്ചതായും മോഡി പറയുന്നു.
സമാധാനത്തിനും സംയമനത്തിനും വേണ്ടിയാണ് താന്‍ ആഹ്വാനം ചെയ്തത്. ഐക്യത്തിന് വേണ്ടിയാണ് നിലകൊണ്ടത്. എന്നിട്ടും കലാപത്തിന്റെ കാരണക്കാരനായി ചിത്രീകരിക്കപ്പെട്ടു. ഗുജറാത്ത് സഹോദരങ്ങളുടെ കൊലയ്ക്ക് കാരണക്കാരനായി ചിത്രീകരിക്കപ്പെട്ടതില്‍ താന്‍ എത്രത്തോളം ദുഖിച്ചു എന്ന് ചിന്തിച്ചുനോക്കണം.
ഗുജറാത്ത് കലാപത്തിനിടയില്‍ നടന്ന ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസില്‍ മോഡിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സാകിയ ജാഫ്രി നല്‍കിയ ഹര്‍ജി അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. മോഡിയ്ക്കും ബിജെപിയ്ക്കും ഏറെ ആശ്വാസം പകര്‍ന്ന വിധിയായിരുന്നു ഇത്. ഇതിന് തൊട്ടുപിന്നാലെയാണ് മോഡിയുടെ ഖേദപ്രകടനം വന്നിരിക്കുന്നത്.