പിതാവിന് കണ്ണ് നല്‍കാന്‍ മകള്‍ ജീവന്‍ നല്‍കി!

കല്യാണി| WEBDUNIA|
PRO
ദിവസക്കൂലിക്കാരനായ പിതാവിന്റെ കണ്ണുകള്‍ക്ക് കാഴ്ച നല്‍കുവാനും സഹോദരന് വൃക്കകള്‍ ദാനം ചെയ്യാനുമായി ഒരു 12 വയസ്സുകാരി സ്കൂള്‍ വിദ്യാര്‍ത്ഥിനി ചെയ്തു!

പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലെ ജോര്‍പര ഗ്രാമത്തിലാണ് കൌമാരക്കാരി പിതാവിന്റെയും സഹോദരന്റെയും ജീവിതത്തിലേക്ക് വെളിച്ചം വീശാന്‍ മരണത്തിലേക്കുള്ള വഴി സ്വയം തെരഞ്ഞെടുത്തത്. പിതാവ് മൃദുല്‍ ശങ്കറിന്റെ കാഴ്ച ശക്തി ദിവസേനയെന്നോണം കുറഞ്ഞുവരുന്നതും സഹോദരന്‍ മനോജിത്തിന്റെ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതും ആറാം ക്ലാസുകാരിയായ മാമ്പി സര്‍ക്കാരിനെ വളരെയധികം വിഷമിപ്പിച്ചിരുന്നു.

മാമ്പി സഹോദരി മണികയോട് ആത്മഹത്യയെ കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍, ഇതിനെ അനുകൂലിക്കാതെ മണിക സ്കൂളിലേക്ക് പോയപ്പോള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി കഴിക്കുകയായിരുന്നു. അമ്മയുടെ പേര്‍ക്ക് എഴുതിയ ആത്മഹത്യാ കുറിപ്പില്‍ മരണാനന്തരം തന്റെ കണ്ണും വൃക്കകളും ഉപയോഗിച്ച് പിതാവിന്റെയും സഹോദരന്റെയും രോഗം ഭേദമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും പിതാവ് പൊലീസിനോട് വെളിപ്പെടുത്തി. എന്നാല്‍, ജൂണ്‍ 27 ന് മാമ്പിയുടെ മൃതദേഹം സംസ്കരിച്ച ശേഷമാണ് ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്!

കീടനാശിനി കഴിച്ച മാമ്പി വയറു വേദന കലശലായതിനെ തുടര്‍ന്ന് പിതാവിന്റെ ജോലിസ്ഥലത്തേക്ക് ഓടിയെത്തിയിരുന്നു. അടുത്തുള്ള മരുന്നു കടയില്‍ നിന്ന് വാങ്ങിയ ഗുളികകള്‍ കഴിച്ചു എങ്കിലും ശമനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മാമ്പി ഈ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :