ഇന്ദുവിന്‍റെ മരണം ആത്മഹത്യ തന്നെ?

കോഴിക്കോട്| WEBDUNIA|
PRO
ട്രെയിനില്‍ നിന്ന് പെരിയാറില്‍ വീണുമരിച്ച എന്‍ ഐ ടി ഇന്ദു ചെയ്യുകയായിരുന്നു എന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ചും എത്തിച്ചേര്‍ന്നേക്കുമെന്ന് സൂചന. ഇന്ദുവിനെ അപായപ്പെടുത്തിയതായി പൊലീസ് സംശയിക്കുന്ന സഹയാത്രികന്‍ സുഭാഷില്‍ നിന്ന് വ്യക്തമായ തെളിവുകളൊന്നും ലഭിക്കാത്തതാണ് പൊലീസിനെ വലയ്ക്കുന്നത്.

ട്രെയിനില്‍ നിന്ന് ഇന്ദു വീഴുമ്പോള്‍ വാതിലില്‍ ഒരാള്‍ നില്‍പ്പുണ്ടായിരുന്നു എന്ന മണല്‍‌വാരല്‍ തൊഴിലാളികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഇതൊരു കൊലപാതകമാണെന്ന രീതിയില്‍ അന്വേഷണവുമായി മുന്നോട്ടുപോയത്. എന്നാല്‍ മണല്‍‌വാരല്‍ തൊഴിലാളികളുടെ മൊഴിയില്‍ കാണുന്ന വൈരുദ്ധ്യം പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. സുഭാഷിനെ നിരവധി തവണ ചോദ്യം ചെയ്തെങ്കിലും കൊലപാതകമാണെന്ന് സംശയിക്കാവുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല.

താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന സൂചന ട്രെയിനില്‍ വച്ച് ഇന്ദു സുഭാഷിന് നല്‍കിയിരുന്നു. എന്നാല്‍ ഇന്ദു ഇടയ്ക്കിടെ ഇങ്ങനെ ഭീഷണിപ്പെടുത്താറുള്ളതിനാല്‍ സുഭാഷ് അത് കാര്യമാക്കിയില്ലത്രെ. ‘ഞാന്‍ എപ്പോഴും ആത്മഹത്യ ചെയ്യുമെന്ന് പറയുന്നതുകൊണ്ട് അത് സത്യമാണെന്ന് കരുതുന്നില്ല അല്ലേ?” എന്ന് ഇന്ദു ട്രെയിനില്‍ വച്ച് സുഭാഷിനോട് ചോദിക്കുകയും ചെയ്തിരുന്നു.

എന്തായാലും സുഭാഷിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. താന്‍ നിരപരാധിയാണെന്ന് തെളിയിക്കാനായി ഏത് ടെസ്റ്റിന് വിധേയനാകാനും തയ്യാറാണെന്ന് സുഭാഷ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ദുവിനെ സുഭാഷ് കൊലപ്പെടുത്തിയതാണെന്ന പരാതിയില്‍ ഇന്ദുവിന്‍റെ മാതാപിതാക്കള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :