മന്ത്രി ആര്യാടന്റെ മകളുടെ വീട്ടില്‍ മോഷണം

മലപ്പുറം| WEBDUNIA|
മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മൂത്ത മകളുടെ വീട്ടില്‍ മോഷണം. ആര്യാടന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ വീട് പൂട്ട് എല്ലാവരും തിരുവനന്തപുരത്തേക്ക് പോയ നേരത്താണ് മോഷണം നടന്നത്. ഏഴര പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു.

ആര്യാടന്റെ മകള്‍ അന്‍സാര്‍ ബീഗത്തിന്റെ കോടതിപ്പടിയിലെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌. ഡോക്ടറായ ഭര്‍ത്താവിനൊപ്പം ഗള്‍ഫിയായിരുന്നു ഇവര്‍. കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. ശനിയാഴ്ച ഇവര്‍ കുടുംബസമേതം തിരുവനന്തപുരത്തേക്ക് പുറപ്പെടുകയും ചെയ്തു.

തിങ്കളാഴ്ച വൈകിട്ടോടെ വീട്‌ വൃത്തിയാക്കാനെത്തിയ സ്‌ത്രീകളാണ് മോഷണം നടന്ന വിവരം ആര്യാടന്റെ വീട്ടില്‍ അറിയിച്ചത്. വീടിന്റെ മുന്‍ വാതിലിന്റെ പൂട്ട്‌ പൊളിച്ച നിലയില്‍ ആയിരുന്നു. മുറികളെല്ലാം തുറന്ന് കിടക്കുകയായിരുന്നു. ബാഗിന്‍ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷണം പോയത്.

എന്നാല്‍ ഇലക്ട്രോണിക്‌ ഉപകരണങ്ങളൊന്നും കവര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലപ്പുറത്ത് നിന്ന്‌ ഡോഗ്‌ സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :