പാറ്റ്ന സ്‌ഫോടനപരമ്പര: മൂന്നു പേര്‍ അറസ്റ്റില്‍, സ്‌ഫോടനത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദിന് പങ്കുണ്ണ്ടെന്ന് പൊലീസ്

പാറ്റ്ന| WEBDUNIA|
PRO
ബിഹാറിലെ പാറ്റ്നയിലെ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് സ്‌ഫോടക വസ്തുക്കളും ടൈമറുകളും കണ്ടെത്തി.

മൂന്നുപേര്‍ക്കും തീവ്രവാദ ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. റാഞ്ചി മേഖലയില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് സ്‌ഫോടനങ്ങളില്‍ പങ്കുള്ളതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യന്‍ മുജാഹിദ്ദിനാണെന്ന് സംശയിക്കുന്നതായി ഝാര്‍ഖണ്ഡ് പൊലീസ്. സ്‌ഫോടനത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദിന്റെ പങ്ക് തെളിയിക്കുന്നതിനായി അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു

ഇന്നലെയാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കാനിരുന്ന 'ഹുങ്കാര്‍ റാലി'യുടെ വേദിയായ ഗാന്ധിമൈതാനത്തിന്റെ പരിസരത്തും പട്‌ന റെയില്‍വേ സ്റ്റേഷനിലുമാണ് ഞായറാഴ്ച രാവിലെ സ്‌ഫോടന പരമ്പരയുണ്ടായത്.

സ്‌ഫോടനത്തെ അവഗണിച്ച് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോദിയും ദേശീയാധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും റാലിയെ അഭിസംബോധന ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :