തോട്ടി ഉപയോഗിച്ച്‌ മോഷ്ടിക്കുന്ന ബോഡി ബില്‍ഡറെ അറസ്റ്റ്‌ ചെയ്തു

തൃശൂര്‍| WEBDUNIA|
PRO
തോട്ടി ഉപയോഗിച്ച്‌ ജനലിലൂടെ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള ക്യാമറകളും മൊബൈലുകളും മോഷ്ടിക്കുന്ന ബോഡി ബില്‍ഡറെ പൊലീസ്‌ പിടികൂടി. കണ്ണംകുളങ്ങര പട്ടത്തിയില്‍ വീട്ടില്‍ ഗോപിയാണു പിടിയിലായത്‌. കൂര്‍ക്കഞ്ചേരി, കണ്ണംകുളങ്ങര ഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ വീടുകളിലാണ്‌ മോഷണം കൂടുതലും നടത്തിയത്‌.

2011 മേയ്‌ മാസത്തില്‍ ഡോക്ടറുടെ വീട്ടിലെ ജനല്‍വഴി രണ്ടര പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസിലും പൊലീസ്‌ സര്‍ജന്റെ വീട്ടില്‍നിന്ന്‌ ഡിജിറ്റല്‍ കാമറയും കണ്ണംകുളങ്ങരയില്‍ ഡോക്ടറുടെ വീട്ടില്‍നിന്നു ബാഗിലുണ്ടായിരുന്ന ഒമ്പതിനായിരം രൂപയും ഡോ വിശ്വനാഥന്റെ വീട്ടില്‍നിന്നു ജനല്‍വഴി മൂന്നു പവന്‍ സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചതായി കേസുണ്ട്‌.

രാത്രി ഏഴര മുതല്‍ പതിനൊന്നു വരെയുള്ള സമയത്താണു മോഷണം നടത്തിയിരുന്നത്‌. പ്രത്യേക തോട്ടിയുമായെത്തുന്ന ഇയാള്‍ ജനലിനുള്ളിലൂടെ സ്വര്‍ണാഭരണങ്ങളോ ബാഗുകളോ കൊളുത്തി പുറത്തേക്കെടുക്കും. ബോഡി ബില്‍ഡറായ ഇയാള്‍ മിസ്റ്റര്‍ തൃശൂരായും മിസ്റ്റര്‍ കേരളയായുമൊക്കെ മത്സരിച്ചിട്ടുണ്ട്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :