വിവാ‍ഹമണ്ഡപത്തില്‍ മോഷണം; കള്ളനെ വിവാഹ വീഡിയോയില്‍ നിന്നും പിടികൂടി

തിരുവനന്തപുരം| WEBDUNIA|
PRO
വിവാഹ ചടങ്ങിനിടെ പണമടങ്ങിയ ബാഗും നവവധുവിന്‍െറ കല്യാണ സാരിയും മോഷ്ടിച്ചയാളെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവയ്ക്കല്‍ സ്വദേശിയായ രാജന്‍ (68) എന്നയാളാണ് പൊലീസ് പിടിയിലായത്.

കണ്ണമ്മൂല സിഎസ്ഐ ചര്‍ച്ച് കല്യാണമണ്ഡപത്തില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹ സ്വീകരണത്തിനിടെ സംഭാവനയായി കിട്ടിയ പണം സൂക്ഷിച്ച ബാഗാണ് കവര്‍ന്നത്.

ബാഗ് കാണാതായതിനത്തുടര്‍ന്ന് വിവാഹവീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മോഷ്ടാവിന്‍െറ ചിത്രം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊതുജനസഹായത്തൊടെ പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്.

മെഡിക്കല്‍ കോളജ് എസ് എ ടി ആശുപത്രിക്ക് സമീപത്ത് കൂട്ടിരിപ്പുകാരുടെ ഇടയില്‍ നിന്നാണ് ഇയാളെ രാത്രിയോടെ അറസ്റ്റ്ചെയ്തത്. പ്രതിയില്‍ നിന്ന് പണവും സാരിയും കണ്ടെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :