തിരുവനന്തപുരം|
WEBDUNIA|
Last Modified തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (16:44 IST)
PRO
പതിനാറുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ ചന്തയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുന്ന നിഷാദ് എന്നയാളാണ് ഇതുമായി ബന്ധപ്പെട്ട് വലിയതുറ പൊലീസിന്‍റെ പിടിയിലായത്.
വലിയതുറയിലെ വേളാങ്കണ്ണി സ്വദേശിനിയാണു പെണ്‍കുട്ടി. നിഷാദ് താന്‍ കോളേജ് വിദ്യാര്‍ത്ഥിയാണെന്ന വ്യാജേന പെണ്‍കുട്ടിയുമായി അടുക്കുകയും വശീകരിച്ച് പീഡിപ്പിക്കുകയുമായിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന കാര്യവും നിഷാദ് പെണ്‍കുട്ടിയില്‍ നിന്ന് മറച്ചുവച്ചു.
ഭാര്യയേയും കുഞ്ഞിനേയും അവരുടെ വീട്ടിലേക്കയച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് വാടകവീട്ടിലെത്തിച്ച് പീഡിപ്പിക്കുകയാണുണ്ടായത്. പെണ്‍കുട്ടിയുടെ ആഭരണങ്ങളും ഈയവസരത്തില്‍ ഇയാള്‍ കൈക്കലാക്കി. ഇവയും പൊലീസ് കണ്ടെടുത്തു.
പീഡനത്തിനു ശേഷം നിഷാദ് പെണ്‍കുട്ടിയെ തിരുവല്ലയിലെ ഒരു നഴ്സിംഗ് ഹോമില്‍ എത്തിച്ചശേഷം ഒളിവില്‍ പോവുകയായിരുന്നു. പെണ്‍കുട്ടിയേയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.