ബുദ്ധഗയ സ്ഫോടനം: തെറ്റുകളില്‍നിന്ന് പാഠം പഠിക്കണമെന്ന് നിതീഷ് കുമാര്‍
പട്ന: |
WEBDUNIA|
PRO
PRO
ബുദ്ധഗയയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തെറ്റുകളില്‍ നിന്ന് രാജ്യം പാഠം പഠിക്കേണ്ടതുണ്ടെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തീര്‍ത്തും കുറ്റകരമായ സംഭവമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. രാജ്യം ഒറ്റക്കെട്ടായി ഈ സാഹചര്യത്തെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടനത്തെ ഗൗരവമായി കാണണം. ഇങ്ങനെയൊരു സ്ഫോടനം രാജ്യത്ത് വീണ്ടും സംഭവിക്കില്ലെന്ന് ആര്‍ക്കും ഉറപ്പ് നല്‍കാന്‍ കഴിയില്ല. സ്ഫോടനം സംബന്ധിച്ച എല്ലാ കാര്യങ്ങളും അന്വേഷ എജന്‍സിക്ക് വിട്ടിരിക്കുകയാണ്. വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താന്‍ സര്‍ക്കാര്‍ തയാറല്ല. ബുദ്ധഗയ ക്ഷേത്രത്തില്‍ കേന്ദ്ര സേനയുടെ സുരക്ഷ ഉറപ്പ് വരുത്തണം. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.
സര്‍ക്കാരിന്റെ നില ഭദ്രമാണ്. തന്റെപ്രവര്‍ത്തനങ്ങള്‍ തന്നെയാണ് സംസാരവും. കഴിഞ്ഞ ഏഴ് വര്‍ഷമായി അതിനൊരു മാറ്റവും വന്നിട്ടില്ല. അത് തുടരുക തന്നെ ചെയ്യുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.