പാറ്റ്ന സ്ഫോടന പരമ്പര; ഇന്ത്യന്‍ മുജാഹിദീന് പങ്ക്

പാറ്റ്ന| WEBDUNIA|
PRO
നരേന്ദ്ര മോഡി പങ്കെടുത്ത ഹുങ്കാര്‍ റാലിക്കിടെ പാറ്റ്നയില്‍ നടന്ന ബോംബ്‌ സ്ഫോടന പരമ്പരയില്‍ ഇന്ത്യന്‍ മുജാഹിദീനു പങ്കെന്ന്‌ ജാര്‍ഖണ്ഡ്‌ പൊലീസ്‌. സ്ഫോടനത്തിന്റെ മുഖ്യ ആസുത്രകന്‍ തെഹ്സീന്‍ അക്‌തര്‍ ആണെന്നും പൊലീസ്‌ വ്യക്‌തമാക്കി.

അതേസമയം, സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. എട്ട്‌ സ്ഫോടനങ്ങളാണ്‌ നടന്നത്‌
പ്രതികള്‍ എന്ന് സംശയിക്കുന്ന ഇംതിയാസ്‌ അന്‍സാരി, ഐനുള്‍, അക്‌തര്‍, കലാം എന്നിവരെ പൊലീസ് അറസ്റ്റ്‌ ചെയ്‌തു. രണ്ട്‌ ബോംബുകള്‍ പൊട്ടിയ ശേഷം രക്ഷപെടാനായി റയില്‍വേ സ്റ്റേഷനിലെത്തുകയായിരുന്നു റാഞ്ചി സ്വദേശിയായ അന്‍സാരി. ഈ സമയത്താണ് പൊലീസ് ഇയാളെ പിടികൂടുന്നത്.

അന്‍സാരിയില്‍ നിന്ന്‌ ഗൂഢാലോചനയില്‍ പങ്കെടുത്തവരെന്നു സംശയിക്കുന്നവരുടെ ഫോണ്‍ നമ്പരുകള്‍ എഴുതിയ പേപ്പര്‍ കണ്ടെടുത്തു. അന്‍സാരിയുടെ മുറിയില്‍ നിന്ന്‌ സ്ഫോടകവസ്‌തുക്കളും തീവ്രവാദ ലേഖനങ്ങളും പെന്‍ഡ്രൈവുകളും പണവും കണ്ടെത്തി.

മുസാഫറാനഗര്‍ കലാപത്തിനു പ്രതികാരമായാണ്‌ സ്ഫോടനം നടത്തിയതെന്ന്‌ പിടികൂടിയവര്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്‌. സ്ഫോടനത്തില്‍ പരുക്കേറ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐനുളിനും ഗൂഢാലോചനയില്‍ പങ്കുള്ളതായി പൊലീസ്‌ സംശയിക്കുന്നുണ്ട്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :