ഇസ്ലാമബാദ്|
WEBDUNIA|
Last Modified ശനി, 28 സെപ്‌റ്റംബര്‍ 2013 (11:20 IST)
PRO
പാകിസ്ഥാനില്‍ ബസിനു നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ 17 മരണം. വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ പെഷവാറില്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ്സാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്.
അപകടത്തില്‍ 25 പേര്‍ക്ക് പരുക്കേറ്റു. ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയിലെ ചര്‍സദ്ദ റോഡിലാണ് സ്‌ഫോടനമുണ്ടായത്. ജോലിക്കുശേഷം സെക്രട്ടേറിയറ്റില്‍ നിന്ന് ജീവനക്കാരെയുമായി മടങ്ങുകയായിരുന്ന ബസ്സില്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ബോംബ് സ്‌ഫോടനം നടത്തിയത്.
വടക്കുപടിഞ്ഞാറന്‍ മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതിവരുത്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പാക് താലിബാനുമായി ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും അക്രമങ്ങള്‍ തുടരുകയാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ച പെഷവാറിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 81 പേര്‍ കൊല്ലപ്പെട്ടിരുന്നു.