ചെന്നൈ|
WEBDUNIA|
Last Modified തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (09:17 IST)
PRO
PRO
ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്‍റി 20 മത്സരത്തിനും ഏകദിന പരമ്പരയ്ക്കുമുള്ള ടീം തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ചെന്നൈയിലാണ് സന്ദീപ് പട്ടേലിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ചേരുന്നത്.
വെസ്റ്റിന്‍ഡീസ് 'എ' ടീമിനെതിരായ പരമ്പരയിലും ചാലഞ്ചര്‍ ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവെച്ച യുവരാജ് ടീമില്‍ സ്ഥാനം പിടിക്കുമെന്ന് ഉറപ്പാണ്. ആഭ്യന്തര മത്സരങ്ങളില്‍ ഫോം വീണ്ടെടുക്കാന്‍ കഴിയാത്ത സെവാഗിനും ഗൗതം ഗംഭീറിനും ഇനിയും കാത്തിരിക്കേണ്ടിവരും.
ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, സുരേഷ് റെയ്‌ന, ക്യാപ്റ്റന്‍ ധോനി എന്നിവര്‍ സ്ഥാനം നിലനിര്‍ത്തും. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരായിരിക്കും ബൗളിങ് വിഭാഗത്തിലെ അംഗങ്ങളെന്നാണ് സൂചന.