ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടുന്ന ടീമുകളില്‍ ഒരെണ്ണം പാകിസ്ഥാന്‍ ആണെങ്കില്‍ കളിപ്പിക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് ശിവസേന. ബംഗ്ലാദേശില്‍ തുടക്കം കുറിച്ച ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ ഫൈനല്‍ ഏപ്രില്‍ രണ്ടിന് മുംബൈയിലാണ് നടക്കാന്‍ പോകുന്നത്. മുംബൈയുടെ മണ്ണില്‍ പാകിസ്ഥാന്‍ കളിപ്പിക്കുന്ന കാര്യം പാര്‍ട്ടി തലവന്‍ ബാല്‍ താക്കറെ തീരുമാനിക്കുമെന്ന് ശിവസേന വ്യക്തമാക്കി കഴിഞ്ഞു.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മനോഹര്‍ ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. പക്ഷേ പാകിസ്ഥാന്‍ ഫൈനലില്‍ എത്തുമോയെന്ന് ക്ണ്ടറിയണം.
പാകിസ്ഥാന്‍ മുംബൈയില്‍ കളിക്കുന്ന വിഷയം വന്നാല്‍ ശിവസേന എപ്പൊഴും തടസവാദങ്ങളുമായി രംഗത്തെത്താറുണ്ട്. എന്നാല്‍ പഴയപോലെ ടീമിന് വിലക്കു കല്‍പ്പിക്കുന്ന കാര്യം ശിവസേനയ്ക്ക് എളുപ്പമാവില്ല. പാര്‍ട്ടിയിലെ അഭ്യന്തര പ്രശ്നങ്ങളും തിരഞ്ഞെടുപ്പു പരാജയങ്ങളും വിലങ്ങുതടിയാണ്. കൂടാതെ, ബാല്‍ താക്കറെയുടെ കൊച്ചുമകനായ ആദിത്യ താക്കറെ പാര്‍ട്ടിയെ പഴയ ചില കെട്ടുപാടുകളില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് പാര്‍ട്ടി നിരീക്ഷകര്‍ വിലയിരുത്തുന്നു. തലമുറകള്‍ മാറിവരുമ്പോള്‍ ആശയങ്ങളിലും അടിമുടി മാറ്റം വരികയാണ്. ബാലാ സാഹിബിന്റെ പഴയ വിരട്ടല്‍ രീതികള്‍ വിലപ്പോവില്ലെന്ന് ചുരുക്കം.