പശുവിനെ രാഷ്‌ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ്‌ പ്രതിഷേധം

പശുവിനെ രാഷ്‌ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട്‌ ഗുജറാത്ത്‌ നിയമസഭയില്‍ കോണ്‍ഗ്രസ്‌ പ്രക്ഷോഭം. ഭരണകക്ഷിയായ ബി ജെ പി വിഷയത്തില്‍ മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതേ ആവശ്യമുന്നയിച്ച് വിഷം കഴിച്ച ഗോരക്ഷാ എക്‌താ സമിതി പ്രവര്‍ത

 അഹമ്മദാബാദ്, ഗുജറാത്ത്‌, കോണ്‍ഗ്രസ്‌, ബി ജെ പി Ahammadabad, Gujarath, Congress, BJP
അഹമ്മദാബാദ്| rahul balan| Last Modified ശനി, 19 മാര്‍ച്ച് 2016 (17:58 IST)
പശുവിനെ രാഷ്‌ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട്‌ ഗുജറാത്ത്‌ നിയമസഭയില്‍ കോണ്‍ഗ്രസ്‌ പ്രക്ഷോഭം. ഭരണകക്ഷിയായ ബി ജെ പി വിഷയത്തില്‍ മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതേ ആവശ്യമുന്നയിച്ച് വിഷം കഴിച്ച ഗോരക്ഷാ എക്‌താ സമിതി പ്രവര്‍ത്തകന്‍ മരണമടഞ്ഞതിന്‌ പിന്നാലെയാണ്‌ കോണ്‍ഗ്രസ് വിഷയം സഭയില്‍ ഉന്നയിച്ചത്‌.

എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടെന്ന് സ്‌പീക്കര്‍ നിലപാടെടുത്തത്തോടെ പ്രതിപക്ഷ നേതാവ്‌ ശങ്കര്‍ സിങ്‌ വാഗേലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ സഭയില്‍നിന്ന്‌ വാക്കൗട്ട് നടത്തി.

ശൂന്യവേളയുഇലും കോണ്‍ഗ്രസ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യമുന്നയിച്ചെങ്കിലും സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. ഇതോടെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഗോവധത്തിന്‌ എതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി നടുത്തളത്തിലിറങ്ങി. ഗോരക്ഷാ എക്‌താ സമിതി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്‌തത്‌ ഗുരുതരമായ പ്രശ്‌നമാണെന്നും ഇത്‌ ആവര്‍ത്തിക്കുന്നതിന്‌ മുമ്പ്‌ പശുവിനെ രാഷ്‌ട്ര മാതാവായി പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ്‌ വഗേല ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :