അഹമ്മദാബാദ്|
rahul balan|
Last Modified ശനി, 12 മാര്‍ച്ച് 2016 (06:15 IST)
ഘനജല ചോര്‍ച്ചയെ തുടര്‍ന്നു ഗുജറാത്തിലെ കക്രാപാര്‍ ആണവ നിലയം അടച്ചു. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. അല്‍പസമയത്തിനുള്ളില്‍ തകരാര്‍ പരിഹരിച്ചു.
ആണവനിലയത്തിലെ 220 മെഗാവാട്ട് ശേഷിയുള്ള രണ്ടു യൂണിറ്റുകളില്‍ ഒന്നാണ് അടച്ചത്.
സുരക്ഷിതമായി ആണവ നിലയം അടച്ചെന്നും വികിരണങ്ങള്‍ പുറത്തു പോയിട്ടില്ലെന്നും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. ജീവനക്കാര്‍ മുഴുവനും സുരക്ഷിതരാണെന്നും ആര്‍ക്കും ആണവ വികിരണമേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.